ആലപ്പുഴയില്‍ നിന്നും വന്‍ ആയുധശേഖരം പിടികൂടി

കായല്‍ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോര്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കിഷോര്‍.

author-image
Biju
New Update
rt

ആലപ്പുഴ :  ആലപ്പുഴ കുമാരപുരത്ത് zപാലീസ് നടത്തിയ പരിശോധനയില്‍ പിസ്റ്റളും വാളുകളും ഉള്‍പ്പെടെ ആയുധശേഖരം കണ്ടെത്തി. കായല്‍ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോര്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കിഷോര്‍.

വിദേശ നിര്‍മിത പിസ്റ്റളും 53 വെടിയുണ്ടകളും രണ്ട് വാളും ഒരു മഴുവും സ്റ്റീല്‍ പൈപ്പുകളുമാണ് കണ്ടെത്തിയത്. 2015 ല്‍ കാണാതായ രാകേഷ് തിരോധാനമായി ബന്ധപ്പെട്ടുള്ള പോലീസ് പരിശോധനയിലാണ് കിഷോറിന്റെ വീട്ടില്‍ നിന്ന് ആയുധ ശേഖരം കണ്ടെത്തിയത്.

 

alappuzha police