കടലില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ഇന്ന് രാവിലെയാണ് മൃതദേഹം ത്യക്കുന്നപ്പുഴ കടലില്‍ കണ്ടത്. മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം കരക്കെത്തിച്ച ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

author-image
Biju
New Update
srgd

Moly

ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ചേര്‍ത്തല മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ കാരക്കാട്ട് ബെന്നിയുടെ ഭാര്യ മോളിയാണ് മരിച്ചത്. 58 വയസായിരുന്നു. ശനിയാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. 

പുലര്‍ച്ചെ  2.30 ന് ഭര്‍ത്താവ് ബെന്നിക്ക് കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് മുന്‍പ് ചായ ഇട്ട് കൊടുത്തിരുന്നു. രാവിലെ മകള്‍ ഉറക്കമുണര്‍ന്നപ്പോള്‍ വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടിയിരിക്കുകയായിരുന്നു. 

ഇന്ന് രാവിലെയാണ് മൃതദേഹം ത്യക്കുന്നപ്പുഴ കടലില്‍ കണ്ടത്. മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം കരക്കെത്തിച്ച ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെ കൊണ്ടുവന്നാണ് ആളെ തിരിച്ചറിഞ്ഞത്.

 

alappuzha ambalappuzha Alappuzha News