/kalakaumudi/media/media_files/vRbFsA1eD2WXtAXl1gIv.jpeg)
ആലത്തൂര്‍: അര്‍ധരാത്രിയില്‍ ദേശീയപാതയിലെ സൂചനാ ബോര്‍ഡില്‍ തട്ടിവീണ സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. വണ്ടാഴി ഒലിക്കടവ് സ്വദേശി പൗലോസ്(60) ആണ് മരിച്ചത്. റോഡ് നിര്‍മ്മാണ പ്രവൃത്തിക്കായി സ്ഥാപിച്ച സൂചന ബോര്‍ഡില്‍ തട്ടി സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. റോഡില്‍ വീണ പൗലോസിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ടാങ്കര്‍ ലോറി കയറി ഇറങ്ങുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്.