വിവിധയിടങ്ങളില്‍ പരിശോധന; ചാരായവും മദ്യവും പിടിച്ചെടുത്തു

പാലക്കാട് കണ്ണാടി വില്ലേജില്‍ അനധികൃത വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 59 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും എക്‌സൈസ് പിടികൂടി. പാലക്കാട് കണ്ണാടി സ്വദേശി രാജനെ (58) അറസ്റ്റ് ചെയ്തു.

author-image
Athira Kalarikkal
New Update
alcohol

Representative Image

Listen to this article
0.75x 1x 1.5x
00:00 / 00:00

 


തിരുവനന്തപുരം : കഴിഞ്ഞ ദിവസത്തെ ഡ്രൈ ഡേയില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനകളില്‍ അനധികൃത വില്‍പ്പനയ്ക്കായി സൂക്ഷിച്ച മദ്യവും ചാരായവും പിടിച്ചെടുത്തു. തിരുവനന്തപുരം തെറ്റിവിളയില്‍ 15 ലിറ്റര്‍ ചാരായവുമായി മനോഹരന്‍ (മനു) പിടിയിലായി. മാവേലിക്കര താമരക്കുളത്ത് 10.6 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം സൂക്ഷിച്ചു വച്ച് വില്‍പ്പന നടത്തിയതിന് താമരക്കുളം സ്വദേശി മനോഹരന്‍ (59) എന്നയാള്‍ അറസ്റ്റിലായി. നൂറനാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി.സുനില്‍ കുമാറും സംഘവുമാണ് മദ്യ ശേഖരം കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസര്‍ എം.കെ.ശ്രീകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) അരുണ്‍, സിനുലാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനു ,പ്രവീണ്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വിജയലക്ഷ്മി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

പാലക്കാട് കണ്ണാടി വില്ലേജില്‍ അനധികൃത വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 59 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും എക്‌സൈസ് പിടികൂടി. പാലക്കാട് കണ്ണാടി സ്വദേശി രാജനെ (58) അറസ്റ്റ് ചെയ്തു. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.റോബര്‍ട്ടിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പാലക്കാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ബി.ശ്രീജിത്തും സംഘവും ഒപ്പം എക്‌സൈസ് കമ്മീഷണര്‍ മദ്ധ്യ മേഖല സ്‌ക്വാഡ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യ ശേഖരം  കണ്ടെടുത്തത്.

kerala Alcohol