ആലിയ ഭട്ടില്‍നിന്ന് 77 ലക്ഷം തട്ടിയ മുന്‍ പിഎ അറസ്റ്റില്‍

2021 മുതല്‍ 2024 വരെ ആലിയ ഭട്ടിന്റെ പഴ്സനല്‍ അസിസ്റ്റന്റായിരുന്നു വേദിക ഷെട്ടി. ഈ സമയത്ത് നടിയുടെ സാമ്പത്തിക രേഖകളും പേയ്മെന്റുകളും വേദികയാണ് കൈകാര്യം ചെയ്തിരുന്നത്.

author-image
Biju
New Update
aliya

മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മുന്‍ പഴ്‌സനല്‍ അസിസ്റ്റന്റ് (പിഎ) അറസ്റ്റില്‍. ആലിയയില്‍നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വേദിക പ്രകാശ് ഷെട്ടി (32) അറസ്റ്റിലായത്. ജുഹു പൊലീസ് ബെംഗളൂരുവില്‍നിന്നാണ് ഇവരെ പിടികൂടിയത്. തുടര്‍ന്നു മുംൈബയിലെത്തിച്ചു. ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിലും സ്വകാര്യ അക്കൗണ്ടുകളിലും വേദിക 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ നടത്തിയെന്നാണ് കേസ്.

2022 മേയ് മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. ആലിയ ഭട്ടിന്റെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാന്‍ ജനുവരി 23ന് ജുഹു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ്  വേദിക ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തത്.

2021 മുതല്‍ 2024 വരെ ആലിയ ഭട്ടിന്റെ പഴ്സനല്‍ അസിസ്റ്റന്റായിരുന്നു വേദിക ഷെട്ടി.  ഈ സമയത്ത് നടിയുടെ സാമ്പത്തിക രേഖകളും പേയ്മെന്റുകളും വേദികയാണ് കൈകാര്യം ചെയ്തിരുന്നത്. വ്യാജ ബില്ലുകള്‍ തയാറാക്കി ശേഷം ആലിയയില്‍നിന്ന് ഒപ്പു വാങ്ങി വേദിക പണം തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യാത്രകള്‍, പരിപാടികള്‍ എന്നിവയുടെ പേരു പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രഫഷനല്‍ ടൂളുകള്‍ ഉപയോഗിച്ചാണ് വേദിക വ്യാജ ബില്ലുകളുണ്ടാക്കിയത്. 

ആലിയയില്‍നിന്ന് ഒപ്പു വാങ്ങിയശേഷം സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് വേദിക പണം കൈമാറിയിരുന്നത്. ഇതിനുശേഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റും. പരാതി നല്‍കിയതിനു പിന്നാലെ വേദിക ഒളിവില്‍ പോയിരുന്നു.

alia bhatt