ബീഹാര്‍ ആശുപത്രിയില്‍ ഗുണ്ടാസംഘത്തെ കൊലപ്പെടുത്തിയ അഞ്ച് പ്രതികളും അറസ്റ്റില്‍

ബിഹാര്‍ പോലീസും പശ്ചിമ ബംഗാള്‍ പോലീസും സംയുക്തമായി നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

author-image
Sneha SB
New Update
PATNA GUN SHOT

കൊല്‍ക്കത്ത : പട്ട്‌നയിലെ ആശുപത്രിയില്‍ ഗുണ്ടാസംഘം ചന്ദന്‍ മിശ്രയെ കൊലപ്പെടുത്തിയ കേസില്‍ കൊല്‍ക്കത്തയ്ക്കടുത്തുള്ള ന്യൂ ടൗണില്‍ നിന്ന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ബിഹാര്‍ പോലീസും പശ്ചിമ ബംഗാള്‍ പോലീസും സംയുക്തമായി നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്.

ബിഹാറിലെ ബക്‌സര്‍ ജില്ലയില്‍ താമസിക്കുന്ന മിശ്രയെ വ്യാഴാഴ്ച രാവിലെ പട്‌നയിലെ സ്വകാര്യ ആശുപത്രിക്കുള്ളില്‍ തോക്കുധാരികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. ബീഹാര്‍ പോലീസ് ,പ്രതികളെ കോടതിയില്‍ ഹാജരാക്കും.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, ആയുധധാരികളായ അഞ്ച് പേര്‍ ആശുപത്രിയുടെ ഐസിയുവില്‍ കയറി മിശ്രയ്ക്ക് നേരെ വെടിയുതിര്‍ക്കുന്നത് കാണാം.മിശ്രയെ പ്രവേശിപ്പിച്ച  മുറിയില്‍ കുറ്റവാളികള്‍ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് പട്ന എസ്പി പറഞ്ഞു.

ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഈ സംഭവം ഉയര്‍ത്തുന്നത്. മുഖംമൂടി ധരിച്ച അഞ്ച് ആയുധധാരികള്‍ രണ്ടാം നിലയിലെത്തി മിശ്രയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും പരിസരത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. സുരക്ഷാ വീഴ്ചയിലേക്ക് നയിച്ച ഏതെങ്കിലും പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ തീര്‍ച്ചയായും അന്വേഷിക്കുന്നുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

murder gun shot arrested Patna