/kalakaumudi/media/media_files/2025/02/11/MgrVTKRH6JP3oCv9QqtO.jpg)
ali
ആലുവ: യുവതിയെ പിന്തുടര്‍ന്ന് ശരീരത്ത് പെട്രോളൊഴിച്ച കേസില്‍ പ്രതി പിടിയില്‍. ആലുവ മുപ്പത്തടം കൊല്ലം കുന്ന് അലി (53) യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ യുസി കോളജിന് സമീപത്തുവച്ച് തടഞ്ഞുനിര്‍ത്തി ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് യുവതി സമീപത്തുള്ള വീട്ടില്‍ അഭയം തേടി.
സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ പ്രതി പെരുമ്പാവൂര്‍, കുറുപ്പംപടി എന്നിവിടങ്ങളില്‍ കഴിഞ്ഞതിന് ശേഷം മണപ്പുറത്ത് എത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് അക്രമത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.
മുപ്പത്തടത്ത് അക്ഷയ സെന്റര്‍ നടത്തുകയാണ് അലി. ഇന്‍സ്‌പെക്ടര്‍ എം.എം മഞ്ജു ദാസ്, എസ്‌ഐ എസ്.എസ്.ശ്രീലാല്‍, സിപിഒമാരായ എന്‍.എ.മുഹമ്മദ് അമീര്‍, പി.എ.നൗഫല്‍, ഷിബിന്‍ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.