12 വയസ്സുകാരിയെ കാണാതായ സംഭവം : 2 പേർ പിന്തുടരുന്ന ദൃശ്യങ്ങൾ പുറത്ത്

ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കടയിൽ സാധനം വാങ്ങാനായി പോയ പെൺകുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

author-image
Vishnupriya
Updated On
New Update
gir

കാണാതായ അതിഥി തൊഴിലാളികളുടെ 12 വയസ്സുകാരി മകളെ രണ്ടു പേർ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ആലുവയിൽ അതിഥി തൊഴിലാളിയുടെ 12 വയസ്സുകാരി മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്നാണ് കുട്ടിയെ കാണാതായത്. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കടയിൽ സാധനം വാങ്ങാനായി പോയ പെൺകുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

മാതാപിതാക്കൾ പരിസരങ്ങളിൽ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽനിന്ന് പെൺകുട്ടി നടന്നു പോകുന്നതിന്റെയും രണ്ടുപേർ പെൺകുട്ടിയെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ബംഗാൾ സ്വദേശികളുടെ മകളാണ്. ഇതേ സ്ഥലത്തുനിന്നു മറ്റു മൂന്ന് അതിഥി തൊഴിലാളികളെ കൂടി കാണാതായിട്ടുണ്ട്. ഇവർ കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശമറിയിക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തതായി ഡിവൈഎസ്പി പ്രസാദ് പറഞ്ഞു.

aluva girl missing