അമ്പൂരി ഗുണ്ടാ വിളയാട്ടം; സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍

കന്യാകുമാരി ജില്ലയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഒളിസങ്കേതത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ കീഴടക്കിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

author-image
Vishnupriya
New Update
amboori  attack

അബിന്‍ റോയ് അഖില്‍ ലാല്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: അമ്പൂരിയില്‍ ആറോളം ആക്രമിച്ച സംഘത്തിലെ രണ്ടു പേര്‍ പോലീസ് പിടിയില്‍. അമ്പൂരി കണ്ണന്നൂര്‍ സ്വദേശികളായ അബിന്‍ റോയ് (19), അഖില്‍ ലാല്‍ (22) എന്നിവരെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാകുമാരി ജില്ലയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഒളിസങ്കേതത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ കീഴടക്കിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ചൊവ്വാഴ്ചയാണ് അബിനും സംഘവും അക്രമ അന്തരീക്ഷം സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. 'രാത്രിയുടെ മറവില്‍ ഇരുവരും വഴിയാത്രക്കാരെയും സമീപത്തെ വീടുകളും ആക്രമിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജയില്‍ മോചിതരായ ഈ സംഘം ഇരുചക്ര വാഹനയാത്രക്കാരെയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ആക്രമണത്തില്‍ ആറു കാണി സ്വദേശിയായ പാസ്റ്റര്‍ അരുള്‍ ദാസിന് വെട്ടേറ്റു.' ഇയാള്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.

amboori attack vellrada