നടി വിഷ്ണുപ്രിയയുടെ അച്ഛന്‍ മരിച്ച നിലയില്‍

ബംഗ്ലാവിലെ സ്വിമ്മിങ് പൂളിനടുത്ത് മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സൂര്യനാരായണന്‍ തന്റെ ബംഗ്ലാവ് വിനോദ സഞ്ചാരികള്‍ക്ക് താമസത്തിനായി നല്‍കാറുണ്ടായിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം അഞ്ച് പേര്‍ ഇവിടെ താമസിക്കാനായി വന്നിരുന്നു

author-image
Biju
New Update
vishnu

ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛന്‍ സൂര്യനാരായണനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊടൈക്കനാലിലെ സ്വന്തം ഉടമസ്ഥതയിലുള്ള ബംഗ്ലാവിലാണ് സൂര്യനാരായണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗ്ലാവില്‍ താമസത്തിനെത്തിയവര്‍ സൂര്യനാരായണനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.

ബംഗ്ലാവിലെ സ്വിമ്മിങ് പൂളിനടുത്ത് മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സൂര്യനാരായണന്‍ തന്റെ ബംഗ്ലാവ് വിനോദ സഞ്ചാരികള്‍ക്ക് താമസത്തിനായി നല്‍കാറുണ്ടായിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം അഞ്ച് പേര്‍ ഇവിടെ താമസിക്കാനായി വന്നിരുന്നു. ഇവരായിരിക്കാം സൂര്യനാരായണനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം.

കൊലപാതകം പ്രതികാരമാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വിഷ്ണുപ്രിയയുടെ കാമുകനെ കൊന്ന കേസില്‍ 2018ല്‍ സൂര്യനാരായണന്‍ അറസ്റ്റിലായിരുന്നു. ഇതിന് പകരമായാണ് ഈ കൊലപാതകം എന്നാണ് നിഗമനം. ബംഗ്ലാവിലെ ആഭരണങ്ങള്‍, സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കുകള്‍ എന്നിവ മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.