സ്റ്റേഷനിലെത്തിയ പ്രതി ഇറങ്ങിയോടി ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു

സ്റ്റേഷനിലെത്തി കരുതല്‍ തടങ്കലുമായി ബന്ധപ്പെട്ട വിവിധ ഫോമുകളില്‍ ഒപ്പിടിക്കുന്നതിനിടെ അജു ഇറങ്ങിയോടുകയായിരുന്നു. സ്റ്റേഷനു പുറത്തു സ്‌കൂട്ടറുമായി കാത്തുനിന്ന ഭാര്യ ബിന്‍ഷിയോടൊപ്പമാണ് അജു കടന്നുകളഞ്ഞത്

author-image
Biju
New Update
prathi

കൊല്ലം: ലഹരിമരുന്ന് കേസില്‍ പൊലീസ് പിടികൂടിയ പ്രതി സ്റ്റേഷനില്‍നിന്ന് ചാടിപ്പോയി. ഭാര്യയുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ലഹരിക്കേസുമായി ബന്ധപ്പെട്ട കരുതല്‍ തടങ്കലിനു വേണ്ടിയാണ് അജു മന്‍സൂര്‍ എന്ന പ്രതിയെ പൊലീസ് പിടികൂടിയത്. 

സ്റ്റേഷനിലെത്തി കരുതല്‍ തടങ്കലുമായി ബന്ധപ്പെട്ട വിവിധ ഫോമുകളില്‍ ഒപ്പിടിക്കുന്നതിനിടെ അജു ഇറങ്ങിയോടുകയായിരുന്നു. സ്റ്റേഷനു പുറത്തു സ്‌കൂട്ടറുമായി കാത്തുനിന്ന ഭാര്യ ബിന്‍ഷിയോടൊപ്പമാണ് അജു കടന്നുകളഞ്ഞത്. ബിന്‍ഷിയെയും നേരത്തെ ലഹരിമരുന്ന് കേസില്‍ പിടികൂടിയിട്ടുണ്ട്. ഇരുവരെയും കണ്ടെത്താന്‍ പൊലീസ് ഊര്‍ജിതമായി തിരച്ചില്‍ നടത്തുകയാണ്.

kollam case