10 വയസ്സുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ മൂന്നാം ഭര്‍ത്താവിന് 15 വര്‍ഷം തടവ്

2020 മാര്‍ച്ച് 15നു മുന്‍പുള്ള പല ദിവസങ്ങളിലുമായാണ് പ്രതി അതിജീവിതയെ പീഡിപ്പിച്ചത് എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഇതു കൂടാതെ മൊബൈലില്‍ അശ്ലീല വിഡിയോകള്‍ കാണിച്ചു കൊടുത്തു. കുട്ടിയെ ഭീഷണിപ്പെടുത്തിയതിനാല്‍ പുറത്താരോടും സംഭവം പറഞ്ഞില്ല.

author-image
Biju
New Update
rape

തിരുവനന്തപുരം: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ മൂന്നാം ഭര്‍ത്താവായ അനില്‍കുമാറിന് 15 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നരകൊല്ലം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം.

2020 മാര്‍ച്ച് 15നു മുന്‍പുള്ള പല ദിവസങ്ങളിലുമായാണ് പ്രതി അതിജീവിതയെ പീഡിപ്പിച്ചത് എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഇതു കൂടാതെ മൊബൈലില്‍ അശ്ലീല വിഡിയോകള്‍ കാണിച്ചു കൊടുത്തു. കുട്ടിയെ ഭീഷണിപ്പെടുത്തിയതിനാല്‍ പുറത്താരോടും സംഭവം പറഞ്ഞില്ല. ഏറ്റവും ഒടുവില്‍ പീഡിപ്പിച്ച ദിവസമാണ് കുട്ടി അമ്മൂമ്മയോട് സംഭവം പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ നഗരൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. 

പ്രോസിക്യൂഷനു വേണ്ടി  സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ മോഹന്‍ ഹാജരായി. നെടുമങ്ങാട് ഡിവൈഎസ്പിയായിരുന്ന സുനീഷ് ബാബു, സബ് ഇന്‍സ്പെക്ടര്‍ എസ്.എസ്.ഷിജു  എന്നിവരാണ് കേസ് അന്വേഷിച്ചത്. അതിജീവിതയ്ക്ക് ജില്ലാ ലീഗല്‍ എയ്ഡ് അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്.