/kalakaumudi/media/media_files/2025/06/30/accuse-aneesha-2025-06-30-10-21-38.png)
തൃശൂര്‍ : തൃശ്ശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ അമ്മ അനീഷ കൊന്നു കുഴിച്ചു മൂടിയ സംഭവത്തില്‍ യുവതി പ്രസവിച്ചത് യൂട്യൂബ് നോക്കി.ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചതും അനീഷയ്ക്ക് ഉപകാരമായി.വയറില്‍ തുണികെട്ടി വെച്ച് ഗര്‍ഭിണിയാണെന്നത് മറച്ചുവച്ചു.പ്രസവകാലം മറച്ചുപിടിക്കാന്‍ ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കി. ആദ്യ കുഞ്ഞിനെ കുഴിച്ചിടാന്‍ വീടിന്റെ പിന്‍ഭാഗത്താണ് ആദ്യം കുഴിയെടുത്തത്.എന്നാല്‍ അയല്‍വാസി ഗിരിജ ഇത് കണ്ടതിനെത്തുടര്‍ന്ന ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിന്‍ ചുവട്ടില്‍ കുഴിച്ചിട്ടു.
ആദ്യ കുഞ്ഞിന്റെ മൃതദേഹ അവശിഷ്ടങ്ങളില്‍ നിന്ന് മരണകാരണം കണ്ടെത്തുക വെല്ലുവിളിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൊലപാതകം നടന്ന് നാലുകൊല്ലം കഴിഞ്ഞതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുക എന്നതും വെല്ലുവിളിയാണ്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പ്രതിയുടെ മൊഴി. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ അടയാളങ്ങള്‍ കണ്ടെത്തുകയാണ് പ്രയാസം. ഇക്കാര്യത്തില്‍ വിദഗ്ധ അഭിപ്രായം തേടിയിരിക്കുകയാണ് പൊലീസ്. കുഞ്ഞുങ്ങളെ സംസ്‌കരിച്ച കുഴി തുറന്ന് പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. പ്രതികളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.