അണ്ണാ സര്‍വകലാശാലയിലെ പീഡനം; പ്രതിക്ക് ജീവപര്യന്തം

30 വര്‍ഷം കഴിയാതെ പ്രതിയെ പുറത്ത് വിടരുതെന്ന് കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

author-image
Sneha SB
New Update
rape case anna uni


ചെന്നൈ :  അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി ജ്ഞാനശേഖരന്(37) ജീവപര്യന്തം.മദ്രാസ് വനിതാ കോടതിയാണ് വിധിപുറപ്പെടുവിച്ചത്.30 വര്‍ഷം കഴിയാതെ പ്രതിയെ പുറത്ത് വിടരുതെന്ന് കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.11 കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞതായി ജഡ്ജി എം രാജലക്ഷ്മി ഉത്തരവില്‍ പറഞ്ഞു.2024 ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം.ഹോസ്റ്റലിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് കേസ്.ക്യാമ്പസിന് സമീപം ബിരിയാണി വില്‍ക്കുന്ന ആളായിരുന്നു പ്രതി.

Rape Case accused life imprisonment