കോഴിക്കോട് വീണ്ടും മയക്ക്മരുന്ന് വേട്ട 300 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പടിയില്‍

വാഹന പരിശോധയ്ക്കിടെ കാര്‍ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായി വണ്ടി തടഞ്ഞു നിര്‍ത്തിയാണ് അറസ്റ്റ് ചെയ്തത്.വണ്ടി കൈ കാണിച്ചിട്ടും നിര്‍ത്തിയിരുന്നില്ല.പ്രതികള്‍ സഞ്ചരിച്ച വണ്ടി മാഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ആയിരുന്നു.

author-image
Sneha SB
New Update
MDMA

കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍.കാറില്‍ കടത്താന്‍ ശ്രമിക്കോമ്പോളാണ് അറസ്റ്റിലായത്.300 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ കയ്യില്‍നിന്ന് പിടിച്ചെടുത്തത്.ഫറോക്ക് പൊലീസും , ഡാന്‍സാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.കോഴിക്കോട് പൊക്കുന്ന് സ്വദേശികളായ നവാസ് , ഇംതിയാസ് എന്നിവരാണ് പിടിയിലായത്.വാഹന പരിശോധയ്ക്കിടെ കാര്‍ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായി വണ്ടി തടഞ്ഞു നിര്‍ത്തിയാണ് അറസ്റ്റ് ചെയ്തത്.വണ്ടി കൈ കാണിച്ചിട്ടും നിര്‍ത്തിയിരുന്നില്ല.പ്രതികള്‍ സഞ്ചരിച്ച വണ്ടി മാഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ആയിരുന്നു.ബാംഗ്ലൂരില്‍നിന്ന് എംഡിഎംഎ കടത്തുന്നതില്‍ പ്രധാനിയാണ് നവാസെന്ന് പൊലീസ് പറഞ്ഞു.

kozhikkode drug MDMA