/kalakaumudi/media/media_files/2025/04/24/Cbre4dKI3iOihUEWZ09l.jpg)
തൃശൂര്‍: സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഇരിങ്ങാലക്കുട ആനന്ദപുരത്ത് ജ്യേഷ്ഠന്‍ അനിയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊടിയന്‍കുന്നില്‍ കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (28) ആണ് ജ്യേഷ്ഠന്‍ വിഷ്ണുവിന്റെ മര്‍ദ്ദനത്തില്‍ മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് ആനന്ദപുരം കള്ള് ഷാപ്പില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ വിഷ്ണു സഹോദരനെ കുപ്പിയും വടിയും ഉപയോഗിച്ച് അടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യദുകൃഷ്ണനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിഷ്ണു ഒളിവിലാണ്.