വളര്‍ത്തു നായ വീട്ടുവളപ്പില്‍ കയറിയതിനെ ചൊല്ലിയുള്ള തര്‍ക്കം; അയല്‍വാസിയെ വെട്ടിക്കൊന്നു

തൃശൂര്‍ കോടശ്ശേരിയില്‍ വളര്‍ത്തു നായ വീട്ടുവളപ്പില്‍ കയറിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അയല്‍വാസിയെ വെട്ടിക്കൊന്നു.കോടശ്ശേരി സ്വദേശി ഷിജുവാണ് മരിച്ചത്‌.

author-image
Akshaya N K
New Update
l

തൃശൂര്‍: തൃശൂര്‍ കോടശ്ശേരിയില്‍ വളര്‍ത്തു നായ വീട്ടുവളപ്പില്‍ കയറിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അയല്‍വാസിയെ വെട്ടിക്കൊന്നു.

ഇന്നലെ രാത്രിയോടെ കോടശ്ശേരി സ്വദേശി ഷിജുവിന്റെ വീട്ടിലെ വളര്‍ത്തു നായ അയല്‍വാസിയായ അന്തോണിയുടെ വീട്ടുവളപ്പില്‍ കയറിയതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

ഇതില്‍ പ്രകോപിതനായ അന്തോണി ഷിജുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍  അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

murder