/kalakaumudi/media/media_files/8cOdQiy5VJo6LwczHyBa.jpg)
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി. കോഴിക്കോട് സ്വദേശി സുധീഷ് ടെന്‍സണിനെയാണ് പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി. ആര്‍. ഐ) തിരുവനന്തപുരം സിറ്റി പൊലീസിലെ ഡാന്‍സാഫ് ടീമും സംയുക്തമായാണ് കഞ്ചാവ് പിടിച്ചത്.
കഞ്ചാവ് കടത്തിനേപ്പറ്റി ഡി. ആര്‍. ഐയ്ക്കും തിരുവനന്തപുരം സിറ്റി പൊലീസിലെ ഡാന്‍സാഫ് ടീമിനും രഹസ്യ വിവരം ലഭിച്ചിരുന്നു.
സുധീഷ് ടെന്‍സണിന്റെ ബാഗില്‍ നിന്ന് 13 കിലോ തൂക്കമുള്ള ഹൈബ്രിഡ് കഞ്ചാവാണ് പിടി കൂടിയത്. തായ്ലന്‍ഡില്‍ നിന്നായിരുന്നു ഇയാള്‍ കഞ്ചാവ് വാങ്ങിയത്. തുടര്‍ന്ന് ബാങ്കോക്ക് വഴി ദുബായിലേക്കും അവിടെ നിന്ന് എമിറ്റേറ്സ് വിമാനത്തില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ തിരുവനന്തപുരത്തും എത്തുകയായിരുന്നു.
രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് ടീമും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനമിറങ്ങിയ സുധീഷിനെ വിമാനത്താവളത്തിലുണ്ടായിരുന്ന ഡി. ആര്‍. ഐ ടീം പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്.