യുവതിയുടെ ദേഹത്ത് 15 പേരുടെ പ്രേതബാധയുണ്ടെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജ്യോൽസ്യൻ പിടിയിൽ

യുവതിയുടെ ദേഹത്ത് പ്രേതബാധയുണ്ടെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത ജ്യോൽസ്യൻ പിടിയിൽ. യുവതിയുടെ ശരീരത്തിൽ 15 ഭൂതങ്ങളുണ്ടെന്ന് പറഞ്ഞാൻ ഇയാൾ പണം തട്ടിയെടുത്തത്. നിരന്തരം രോ​ഗങ്ങൾ വിടാതെ പിന്തുടർന്നതിനെ തുടർന്നാണ് യുവതി ജോല്സ്യനെ സമീപിച്ചത്

author-image
Aswathy
New Update
arrest

ബെംഗളൂരു: യുവതിയുടെ ദേഹത്ത് പ്രേതബാധയുണ്ടെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത ജ്യോൽസ്യൻ പിടിയിൽ. യുവതിയുടെ ശരീരത്തിൽ 15 ഭൂതങ്ങളുണ്ടെന്ന് പറഞ്ഞാൻ ഇയാൾ പണം തട്ടിയെടുത്തത്. നിരന്തരം രോ​ഗങ്ങൾ വിടാതെ പിന്തുടർന്നതിനെ തുടർന്നാണ് യുവതി ജോല്സ്യനെ സമീപിച്ചത്. തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാമെന്നും ശരീരത്തിലുള്ള 15 ഭൂതങ്ങളെയും ഒഴിപ്പിച്ച് തരാമെന്നും പറഞ്ഞ് അഞ്ച് ലക്ഷം രൂപ തന്റെ കൈയ്യിൽ നിന്നും തട്ടിയെടുത്തെന്ന് യുവതി പറഞ്ഞു

 

യുവതി തന്നെയാണ് ജ്യോത്സ്യൻ തന്നെ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്. ദഹനക്കേട്, കൈകാലുകളുടെ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാൽ യുവതി ബുദ്ധിമുട്ടിയിരുന്നു. ജാതകപ്രേശ്നങ്ങളാകാം ഇതിന് കാരണം എന്ന് വിശ്വസിച്ചിരുന്ന യുവതി തന്റെ ഒരു സുഹൃത്ത് വഴി ജോത്സ്യനെ പരിചയപ്പെടുകയും ജാതകം കൈമാറുകയും ചെയ്തു. ജാതകം പരിശോധിച്ചതിന് ശേഷം യുവതിയുടെ ശരീരത്തിൽ 15 ഭൂതങ്ങൾ കയറിക്കൂടിയെന്ന് ജോത്സ്യൻ വിശ്വസിപ്പിക്കുകയായിരുന്നു.

ഈ ഭൂതങ്ങളെ ഒഴിപ്പിച്ചില്ലെങ്കിൽ ജീവിതം നശിച്ച് പോകുമെന്നും മരണം സംഭവിക്കുമെന്നും പറഞ്ഞ് യുവതിയെ ജോത്സ്യൻ വിശ്വസിപ്പിച്ചു. തുടർന്ന് യുവതിയുടെ വിശ്വാസത്തെയും ഭയത്തെയും മുതലെടുത്ത് കൊണ്ട് ഇത്തരത്തിൽ കാരണങ്ങൾ പറഞ്ഞ് പല തവണയായി യുവതിയുടെ കൈയ്യിൽ നിന്നും പ്രതി 5 ലക്ഷം രൂപ തട്ടിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് പൂജകൾ നടത്തുന്നതായും ജ്യോൽസ്യൻ യുവതിയെ വിശ്വസിപ്പിസിച്ചിരുന്നു. 2024 സെപ്റ്റംബർ 29-ന് കോറമംഗലയിലെ ഒരു ഹോട്ടൽ മുറിയിൽ യുവതിയെ ജ്യോത്സ്യൻ വിളിച്ച് വരുത്തുകയും, തുടർന്ന് പ്രേതബാധ ഒഴി‌പ്പിക്കുകയാണെന്നും പറഞ്ഞു. നാരങ്ങ മുറിക്കുക, ധൂപം കാട്ടുക, അവയിൽ ഊതിപ്പുക, യുവതിയെ മയിൽപ്പീലി കൊണ്ട് അടിക്കുക, “ആത്മാവേ, പോകൂ” എന്ന് ആവർത്തിച്ച് മന്ത്രിച്ചുകൊണ്ട് യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ചെന്നും പരാതിയിൽ പറയുന്നു.

പല പൂജകളും കർമ്മങ്ങളും ചെയ്തിട്ടും രോ​ഗങ്ങൾ വിട്ടുമാറാത്തതിനെ തുടർ‌ന്ന് യുവതി പണം തിരികെ ചോദിക്കുകയായിരുന്നു. ഇത് തിരികെ നൽകാൻ ജോത്സ്യൻ വിസമ്മതിച്ചതോടെയാണ് യുവതി പൊലീസിൽ പരാതി നൽ‌കിയത്. സംഭവത്തിൽ ബിഎൻഎസ് സെക്ഷൻ 318 പ്രകാരം വ്യാജ ജോത്സ്യനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

financial fraud Arrest