/kalakaumudi/media/media_files/2025/06/29/theif-2025-06-29-15-33-57.jpg)
theif
എടത്വാ (ആലപ്പുഴ): ഫെഡറല്‍ ബാങ്ക് പച്ച-ചെക്കിടിക്കാട് ശാഖയിലെ എടിഎം തകര്‍ത്ത് മോഷണ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കവര്‍ച്ചാ സമയത്ത് ബാങ്ക് ഹെഡ് ഓഫീസില്‍ ലഭിച്ച സിഗ്‌നലിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസുമായി ബന്ധപ്പെട്ടു. പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നിരുന്നു.
പോലീസ് പച്ചയിലെ ബാങ്ക് ജീവനക്കാരെ വിളിച്ചുവരുത്തിയ ശേഷം എടിഎമ്മിലെ സിസിടിവി ദൃശ്യം പരിശോധിച്ചു. റെയിന്‍കോട്ട് കൊണ്ട് ശരീരം പൂര്‍ണമായി മറച്ച വ്യക്തി, കൃത്യം നടത്തിയശേഷം റോഡിന് കുറുകെ ഇടവഴിയിലൂടെ നടന്നുപോയതായി കണ്ടെത്തി. പ്രതിയെ പിടികൂടാനായി പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.