അമ്മാവനെയും ഭാര്യയെയും അനന്തരവനും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചു

ഞീഴൂര്‍ കണക്കഞ്ചേരി മനയത്തുപറമ്പില്‍ ശ്രീജിത്ത് (36), ഭാര്യ അശ്വതി (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

author-image
Jayakrishnan R
New Update
arrest



 

കടുത്തുരുത്തി (കോട്ടയം): ലഹരിക്കെതിരേ മരുമകനെ ഉപദേശിച്ച അമ്മാവനെയും ഭാര്യയെയും അനന്തരവനും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചു. സംഭവത്തില്‍ ആറുപേരെ അറസ്റ്റുചെയ്തു. ഞീഴൂര്‍ കണക്കഞ്ചേരി മനയത്തുപറമ്പില്‍ ശ്രീജിത്ത് (36), ഭാര്യ അശ്വതി (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ ശ്രീജിത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 സംഭവത്തില്‍ വടക്കേനിരപ്പ് മനയത്തുപറമ്പില്‍ അശ്വിന്‍ രാജേഷ് (18), ഇലഞ്ഞി കുരിശുമല മയിലണംതടത്തില്‍ ജിനു റെജി (22), മരങ്ങോലി ചാലുകര തെങ്ങുംപള്ളില്‍ ഡോണ്‍ സാബു (22), ഞീഴൂര്‍ കണക്കഞ്ചേരി മേപ്പാടം വീട്ടില്‍ അക്ഷയ് മനോജ് (23), മരങ്ങോലി ചാലുകര ഭാഗം ചെമ്മനാനില്‍ ആല്‍ബി ജോണി (18), കാട്ടാമ്പാക്ക് തോട്ടുപ്പറമ്പില്‍ അഭിജിത്ത് സാബു (26) എന്നിവരെ ആണ് അറസ്റ്റുചെയ്തത്.

ബുധനാഴ്ച വൈകീട്ട് കണക്കഞ്ചേരിയിലാണ് സംഭവം.

 

Crime Attack