കാപ്പ കേസ് പ്രതിയെ പിടികൂടാന്‍ എത്തിയ പൊലീസ്‌കാരന് കുത്തേറ്റു

ഈ മാസം കാപ്പ ചുമത്തിയ പ്രതിയാണ് ഹക്കിം. ഹക്കിം വീട്ടിലുണ്ട് എന്നറിഞ്ഞ് എത്തിയ പൊലീസിന് നേരെ കറിക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

author-image
Jayakrishnan R
New Update
fsd

Rep. Img



ഈരാറ്റുപേട്ട: കാപ്പ കേസ് പ്രതിയെ പിടിക്കാന്‍ എത്തിയ പൊലീസ്‌കാരന്  കുത്തേറ്റു. ഈരാറ്റുപേട്ട പൊലീസ്  സ്റ്റേഷനിലെ സിപിഒ ശ്രീജേഷിനാണ് കുത്തേറ്റത്. ഈരാറ്റുപേട്ട മന്തക്കുന്ന് ഭാഗം പുത്തന്‍പുരയില്‍ അഫ്‌സല്‍ ഹക്കിം ആണ് കുത്തിയത്.

ഈ മാസം കാപ്പ ചുമത്തിയ പ്രതിയാണ് ഹക്കിം. ഹക്കിം വീട്ടിലുണ്ട് എന്നറിഞ്ഞ് എത്തിയ പൊലീസിന് നേരെ കറിക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിന് മുറിവേറ്റ സിപിഒ ശ്രീജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞായിരുന്നു സംഭവം. മുന്‍പും പൊലീസിനെ  ആക്രമിച്ച കേസില്‍ ഇയാള്‍ പ്രതിയാണ്.

Crime Attack