മദ്യപാനത്തിനിടെ വഴക്ക്; തിരുവനന്തപുരത്ത് പിതാവ് മകന്റെ കഴുത്തില്‍ വെട്ടി

മദ്യപാനത്തിന് ശേഷം ഇവര്‍ രണ്ടുപേരും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.

author-image
Jayakrishnan R
New Update
srfd

knife attack

 

തിരുവനന്തപുരം: മദ്യലഹരിയില്‍ പിതാവ് മകന്റെ കഴുത്തിന് വെട്ടി. കീഴാവൂര്‍ സൊസൈറ്റി ജങ്ഷനില്‍ വിനീതിനെയാണ് (35) പിതാവ് വിജയന്‍ നായര്‍ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദ്യപാനത്തിന് ശേഷം ഇവര്‍ രണ്ടുപേരും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇതിനിടെ വിജയന്‍ നായര്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിനീതിന്റെ കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിയെ മംഗലപുരം പൊലീസ്  കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

 

Crime