ആന്ധ്രയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം

ബംഗാര രാജു എന്ന രോഗിയാണ് ആക്രമിച്ചതെന്ന് വനിതാ ഡോക്ടര്‍ ആശുപത്രി ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ഡോക്ടര്‍ നടന്നുപോകുന്നതിനിടെ ഇയാള്‍ അവരെ മുടിയില്‍ പിടിച്ച് വലിച്ച് തല ഇടിപ്പിക്കുന്നത് ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്

author-image
Athira Kalarikkal
New Update
cctv andhra

പ്രതി ഡോക്ടറെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം

Listen to this article
0.75x1x1.5x
00:00/ 00:00

അമരാവതി : ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ വനിതാ ജൂനിയര്‍ ഡോക്ടറെ ക്രൂരമായി ആക്രമിച്ച് രോഗി. ഡോക്ടറുടെ തലമുടിയില്‍ പിടിച്ച് വലിച്ച രോഗി, അവരുടെ തല ആശുപത്രിക്കിടക്കയുടെ സ്റ്റീല്‍ ഫ്രെയിമില്‍ ഇടിപ്പിച്ചു. ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബംഗാര രാജു എന്ന രോഗിയാണ് ആക്രമിച്ചതെന്ന് വനിതാ ഡോക്ടര്‍ ആശുപത്രി ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ഡോക്ടര്‍ നടന്നുപോകുന്നതിനിടെ ഇയാള്‍ അവരെ മുടിയില്‍ പിടിച്ച് വലിച്ച് തല ഇടിപ്പിക്കുന്നത് ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്. സഹപ്രവര്‍ത്തകര്‍ അക്രമിയെ കീഴടക്കിയാണ് ഡോക്ടറെ രക്ഷിച്ചത്. കൊല്‍ക്കത്തയില്‍ വനിതാ പി.ജി. ട്രെയിനി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്താകെ പ്രതിഷേധമിരമ്പുന്നതിനിടെയാണ് വീണ്ടും ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നത്. 

andrapradesh Attack