കൊലപാതക ശ്രമം; കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍

ഒളിവില്‍ പോയ അന്‍സാബ് എറണാകുളത്തും ബെംഗളൂരുവിലുമായി പലയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂരില്‍ നിന്നാണ് കായംകുളം പൊലീസ് അന്‍സാബിനെ പിടികൂടിയത്.

author-image
Greeshma Rakesh
New Update
arrest

Representational Image

Listen to this article
0.75x1x1.5x
00:00/ 00:00

കായംകുളം : രണ്ടാംകുറ്റി ജംഗ്ഷനില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. ജനുവരി 25ന് രാത്രി 10.30ന് ബുള്ളറ്റില്‍ രണ്ടാകുറ്റി ജംഗ്ഷനിലെത്തി ഓട്ടോസ്റ്റാന്‍ഡിന് സമീപം നിന്ന തെക്കേമങ്കുഴി സുറുമി മന്‍സിലില്‍ ഷെഫീക്കിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പെരിങ്ങാല ദേശത്തിനകം കണ്ടിശ്ശേരി പടീറ്റതില്‍ വീട്ടില്‍ മാളു എന്ന് വിളിക്കുന്ന അന്‍സാബിനെ (28) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവ ദിവസം രാത്രി 9.30 യോടെ ഈ കേസിലെ രണ്ടാം പ്രതിയായ മച്ചാന്‍ ഷെഫീക്ക് എന്ന് വിളിക്കുന്ന ഷെഫീക്കും പരാതിക്കാരനായ ഷെഫീക്കും തമ്മില്‍ രണ്ടാം കുറ്റി ജംഗ്ഷനില്‍ വെച്ച് വാക്കുതര്‍ക്കവും ഉന്തുതള്ളും ഉണ്ടായതിന്റെ വൈരാഗ്യത്തിലാണ് ഷെഫീക്കിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

പിന്നീട് ഒളിവില്‍ പോയ അന്‍സാബ് എറണാകുളത്തും ബെംഗളൂരുവിലുമായി പലയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂരില്‍ നിന്നാണ് കായംകുളം പൊലീസ് അന്‍സാബിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

kayamkulam attempt to murder