കൊലപാതക ശ്രമം; പ്രതിയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ

കൊക്കകോളയില്‍ മയക്കുമരുന്നിനൊപ്പം വിഷം കലര്‍ത്തിയായിരുന്നു ഇയാള്‍ തന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്‍ഡ്യാനയില്‍ നിന്നുള്ള ആല്‍ഫ്രഡ് ഡബ്ല്യു. റൂഫ് (71) കുറ്റം സമ്മതിച്ചതിനാല്‍ ഇയാളെ നാല് വര്‍ഷത്തെ തടവിനും അഞ്ച് വര്‍ഷത്തെ നല്ലനടപ്പിനുമാണ് കോടതി വിധിച്ചത്. 

author-image
Athira Kalarikkal
New Update
attempt to murder case111

Representational image

Listen to this article
0.75x1x1.5x
00:00/ 00:00

ഇന്‍ഡ്യാന :  ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ വിവാഹം കഴിക്കാനായി ഭാര്യയ്ക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്ക് നാല് വര്‍ഷം തടവ് ശിക്ഷ. കൊക്കകോളയില്‍ മയക്കുമരുന്നിനൊപ്പം വിഷം കലര്‍ത്തിയായിരുന്നു ഇയാള്‍ തന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്‍ഡ്യാനയില്‍ നിന്നുള്ള ആല്‍ഫ്രഡ് ഡബ്ല്യു. റൂഫ് (71) കുറ്റം സമ്മതിച്ചതിനാല്‍ ഇയാളെ നാല് വര്‍ഷത്തെ തടവിനും അഞ്ച് വര്‍ഷത്തെ നല്ലനടപ്പിനുമാണ് കോടതി വിധിച്ചത്. 

2022 ജനുവരിയില്‍ തന്റെ ഭാര്യയുടെ മകള്‍ നല്‍കിയ ഒരു പദാര്‍ത്ഥം ഭാര്യയ്ക്ക് കുടിക്കാനായി വാങ്ങിയ കൊക്കകോളയില്‍ ചേര്‍ക്കുകായയിരുന്നെന്ന് റൂഫ് പോലീസിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇരുവരുടെയും ജീവിതം അങ്ങേയറ്റം അക്രമാസക്തമായിരുന്നെന്നും കഴിഞ്ഞ വര്‍ഷം ഇയാള്‍ ഭാര്യയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നെന്നും വാദിഭാഗം കോടതിയില്‍ വാദിച്ചു. റൂഫ് നല്‍കിയ മയക്കുമരുന്ന കലര്‍ന്ന കൊക്കക്കോള കുടിച്ച് റൂഫിന്റെ ഭാര്യ ലിസ ബിഷപ്പ് തലവേദന, മയക്കം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ ആഴ്ചയില്‍ ആറ് ദിവസത്തോളം ആശുപത്രയില്‍ ചികിത്സതേടി. കൊക്കക്കോളയുടെ കുപ്പി പോലീസിനെ ഏല്‍പ്പിച്ചിരുന്നു. ഈ കുപ്പിയില്‍ നിന്നും പോലീസ്  കൊക്കെയ്ന്‍, മോളി അഥവാ എക്സ്റ്റസി എന്നും അറിയപ്പെടുന്ന എംഡിഎംഎ, ഒരു തരം ഡിപ്രസന്റ് ബെന്‍സോഡിയാസെപൈന്‍ എന്നീ ലഹരി മരുന്നുകളുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും ഇതില്‍ ഏത് ലഹരി മരുന്നാണ് ഇയാള്‍ ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമല്ല.

attempt to murder