/kalakaumudi/media/media_files/2025/08/07/img-20250807-wa0017-2025-08-07-17-15-49.jpg)
കൊച്ചി : സംവിധായകനും നടനുമായ ബാലചന്ദ്ര മോനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്സിൽ അഭിഭാഷകൻ അറസ്റ്റിൽ. സംവിധായകനും അഭിഭാഷകനുമായ കൊല്ലം കുണ്ടറ സ്വദേശി സംഗീത് ലൂയിസി (46) നെയാണ് കൊച്ചി സിറ്റി സൈബർ ക്രൈം പൊലിസ് അറസ്റ്റ് ചെയ്തത്. ഈ കേസ്സിലെ മറ്റൊരു പ്രതിയായ നടി മീനു മുനീർ നേരത്തെ അറസ്റ്റിലായിരുന്നു.
കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡി സി പി ജൂവനപുടി മഹേഷിൻ്റെ നേതൃത്വത്തിൽ സൈബർ പൊലിസ് അസിസ്റ്റന്റ് കമ്മീഷണർ എസ് സുൾഫിക്കറിൻ്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം ഇൻസ്‌പെക്ടർ പി എ ഷമീർഖാൻ , എ എസ് ഐ മാരായ ഗിരീഷ് കുമാർ , ശ്യാംകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നിഖിൽ ജോർജ് , അജിത് ബാലചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ പി എസ് ഷറഫുദ്ദീൻ , ആൽഫിറ്റ് ആൻഡ്രുസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
