സൗദിയില്‍ വന്‍ ലഹരിമ വേട്ട; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ഇയാളുടെ കൈയില്‍ നിന്ന് 25 കിലോയോളം ഖാത്ത് കണ്ടെടുത്തു. വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു

author-image
Biju
New Update
asgd

റിയാദ്: സൗദി അറേബ്യയില്‍ ലഹരി മരുന്നുമായി ഇന്ത്യക്കാരന്‍ പിടിയിലായി. ജീസാനില്‍ വെച്ച് സൗദി സുരക്ഷാ സേനയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയില്‍ നിന്ന് 25 കിലോയോളം ഖാത്ത് കണ്ടെടുത്തു. വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. 

കൂടുതല്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരിക്കുകയാണ്. മക്ക, റിയാദ്, രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യകള്‍ എന്നിവിടങ്ങളില്‍ മയക്കുമരുന്ന് കടത്തോ വില്‍പ്പനയോ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചാല്‍ 911 എന്ന നമ്പരിലും മറ്റു മേഖലകളിലാണ് ഇത്തരം നീക്കം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതെങ്കില്‍ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൗരന്മാരോടും താമസക്കാരോടും സുരക്ഷാ അധികൃതര്‍ ആവശ്യപ്പെട്ടു. 

ലഹരിമരുന്ന് കടത്ത്, വിതരണക്കാര്‍ തുടങ്ങിയവ സംബന്ധിച്ച് ജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ തികച്ചും രഹസ്യമായിട്ടായിരിക്കും കൈകാര്യം ചെയ്യുന്നതെന്ന് സുരക്ഷ വകുപ്പുകള്‍ അറിയിച്ചു. 

 

selling drugs saudiarabia