/kalakaumudi/media/media_files/2025/06/30/child-death-tsr-2025-06-30-10-06-26.png)
തൃശൂര്‍ : തൃശൂര്‍ പുതുക്കാട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം പുറത്തുവരാന്‍ കാരണം പ്രണയബന്ധം തകര്‍ന്നത്.2020ല്‍ ഫെയ്‌സ്ബുക്ക് വഴിയാണ് ഭവിന്‍ അനീഷയുമായി പ്രണയത്തിലാകുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെ ശൗചാലയത്തില്‍ 2021 നവംബര്‍ ആറിനാണ് ആദ്യത്തെ പ്രസവം നടന്നത് ജനിച്ച ആണ്‍കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയതിനെത്തുടര്‍ന്ന് മരിച്ചിരുന്നതായാണ് അനീഷ ആദ്യം പോലീസിനോട് പറഞ്ഞത്. താന്‍തന്നെ വീട്ടുപറമ്പില്‍ രഹസ്യമായി കുഴിച്ചിട്ടെന്നും അനീഷ പൊലീസിനോട് പറഞ്ഞു.കുഞ്ഞിന്റെ അസ്ഥികള്‍ കര്‍മ്മം ചെയ്യാന്‍ എട്ടുമാസങ്ങള്‍ക്കുശേഷം അീഷ ഭവിന് നല്‍കുകയായിരുന്നു.എപ്പോഴെങ്കിലും പിരിയേണ്ട ഘട്ടമുണ്ടായാല്‍ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താമെന്ന് ഭവിന്‍ കരുതിയിരുന്നതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.2024 ഏപ്രില്‍ 29-ന് അനീഷയുടെ വീടിന്റെ മുറിക്കുളളില്‍വച്ചാണ് രണ്ടാമത്തെ പ്രസവം നടന്നത്.ആ കുട്ടിയും മരിച്ചെന്ന് അനീഷ ഭവിനെ അറിയിക്കുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം സ്‌കൂട്ടറില്‍ ഭവിന്റെ ആമ്പല്ലൂരിലെ വീട്ടില്‍ എത്തിച്ചു. ജനിച്ചയുടന്‍ കുട്ടി കരഞ്ഞതു പുറത്തുകേള്‍ക്കാതിരിക്കാന്‍ മുഖം പൊത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്ന് അനീഷ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.ലാബ് ടെക്നീഷ്യനായി ജോലിചെയ്യുന്ന അനീഷ കുറച്ചുകാലമായി ഭവിനുമായി അകല്‍ച്ചയിലായിരുന്നു.പെണ്‍കുട്ടി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നെന്ന സംശയത്തില്‍ ഭവിന്‍ ഫോണിലൂടെയും നേരിട്ടും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.