/kalakaumudi/media/media_files/2025/02/12/q6ya2aKHWoVI69xJAfVW.jpg)
മനാമ : അറേബ്യന്‍ സമുദ്രം വഴി വന്‍ തോതില്‍ ലഹരിമരുന്ന് വസ്തുക്കള്‍ കടത്താനുള്ള ശ്രമം ബഹ്‌റൈന്‍ ആസ്ഥാനമായുള്ള സംയുക്ത ടാസ്‌ക് ഫോഴ്‌സ് തടഞ്ഞു. 2400 കിലോ ഹാഷിഷ് ആണ് കപ്പലില്‍ നിന്നും പിടികൂടിയത്.
എന്നാല്‍, ഏത് രാജ്യത്തു നിന്നുള്ള കപ്പല്‍ ആണെന്നത് വ്യക്തമല്ല. ന്യൂസ് ലാന്‍ഡ് സംയുക്ത ടാസ്‌ക് ഫോഴ്‌സിന്റെ സഹകരണത്തോടെയാണ് കപ്പലില്‍ നിന്നും മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്. ലഹരി വസ്തുക്കളുടെ ഭാരം തിട്ടപ്പെടുത്തിയ ശേഷം ശരിയായ രീതിയില്‍ ഇവ നിര്‍മാര്‍ജ്ജനം ചെയ്‌തെന്ന് അധികൃതര്‍ പറഞ്ഞു.
സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായി ഇനിയും സംയുക്ത ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് സംയുക്ത ടാസ്‌ക് ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.