/kalakaumudi/media/media_files/2025/01/30/4mPDU4u6g9EGuzEOEcNV.jpg)
Balaramapuram
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ട സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. കുട്ടിയുടെ അമ്മയുടെ സഹോദരനായ ഹരികുമാര്‍ കുറ്റം സമ്മതിച്ചുവെന്നാണ് സൂചന.
കുട്ടിയെ ഇയാള്‍ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഇല്ലെന്നു ദേഹപരിശോധനയില്‍ വ്യക്തമായി. വീട്ടില്‍ തന്നെ ഉള്ള ആള്‍ തന്നെയാണ് കുട്ടിയെ അപായപ്പെടുത്തിയതെന്നു പൊലീസിന് ഉറപ്പായിരുന്നു. കുട്ടിയുടെ അമ്മ, അച്ഛന്‍, മുത്തശി എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ ശരീരത്തില്‍ മറ്റു മുറിവുകള്‍ ഒന്നും ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങളും ദേഹപരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ വ്യകതമായി അറിയാന്‍ കഴിയുകയുള്ളുവെന്നു പോലീസ് അറിയിച്ചു. ഉച്ചയ്ക്കു ശേഷം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടത്തുമന്നും പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊന്നതാണെന്ന സംശയത്തിലാണ് പൊലീസ്.
ഹരികുമാര്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. ''പുലര്‍ച്ചെ അഞ്ചരയോടെയാണ് പൊലീസ് വിവരം അറിയുന്നത്. അപ്പോള്‍ത്തനെ സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു. ബന്ധുക്കള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. ഈ വീട്ടില്‍ ചെറിയൊരു തീപിടിത്തം ഉണ്ടായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന വാര്‍ത്ത വന്നതോടെ എംഎല്‍എയുള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തി.