കര്‍ണാടകയില്‍ ബാങ്ക്‌കൊളള ; 51 കിലോ സ്വര്‍ണ്ണം കവര്‍ന്നു

മെയ് 23 വെള്ളിയാഴ്ച വൈകിട്ട് മുതല്‍ മെയ് 25 ഞായറാഴ്ച വരെ ഘട്ടം ഘട്ടമായി സ്വര്‍ണം കടത്തി എന്നാണ് കരുതുന്നത്.

author-image
Sneha SB
New Update
CANARA BANK THEFT

കര്‍ണാടക : കര്‍ണാടകയില്‍ വീണ്ടും വന്‍ ബാങ്ക് കൊള്ള. 51 കിലോ സ്വര്‍ണം കവര്‍ന്നതായാണ് വിവരം 52 കോടി വിലമതിപ്പുളള സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്.കര്‍ണാടകയിലെ വിജയപുരയിലെ കാനറ ബാങ്കിന്റെ മണഗുളി ബ്രാഞ്ചിലാണ് സംഭവം. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബാങ്ക് കൊള്ളകളിലൊന്നാണിതെന്ന് പറയപ്പെടുന്നത് . മെയ് 23 വെള്ളിയാഴ്ച വൈകിട്ട് മുതല്‍ മെയ് 25 ഞായറാഴ്ച വരെ ഘട്ടം ഘട്ടമായി സ്വര്‍ണം കടത്തി എന്നാണ് കരുതുന്നത്.മോഷ്ടാക്കളുടെ സംഘത്തില്‍ എട്ട് മുതല്‍ പത്ത് പേര്‍ വരെയുണ്ടെന്നാണ് കരുതുന്നതെന്ന് പൊലീസ് വ്യക്തമാക്കി.ഇത് തുടര്‍ക്കഥയാവുകയാണ് ,മുമ്പ് മംഗലാപുരത്തും ബാങ്ക് കൊളള നടന്നിരുന്നു.

 

Canara Bank Theft