30 ലക്ഷത്തിന്റെ നിരോധിത വസ്തുക്കള്‍ ഗോഡൗണില്‍, അരലക്ഷം പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്

പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്നും ഏകദേശം 30 ലക്ഷം രൂപയുടെ നിരോധിത വസ്തുക്കള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തുകയും 50000 രൂപ ഫൈന്‍ ഈടാക്കുകയും ചെയ്തു. പിടിച്ചെടുത്ത വസ്തുക്കള്‍ കൊച്ചി കോര്‍പ്പറേഷന് കൈമാറി.

author-image
Biju
New Update
en

കൊച്ചി : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്ന് നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ച പ്രിന്റിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാവു എന്ന തിരഞ്ഞടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന ശക്തമാക്കിയത്.

പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്നും ഏകദേശം 30 ലക്ഷം രൂപയുടെ നിരോധിത വസ്തുക്കള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തുകയും 50000 രൂപ ഫൈന്‍ ഈടാക്കുകയും ചെയ്തു. പിടിച്ചെടുത്ത വസ്തുക്കള്‍ കൊച്ചി കോര്‍പ്പറേഷന് കൈമാറി. ഈ വസ്തുക്കള്‍ വില്‍പ്പന നടത്തണമെങ്കില്‍ ജില്ലാ കളക്ടറില്‍ നിന്നും അനുമതി വാങ്ങണമെന്നും അതുവരെ സ്ഥാപനം അടച്ചിടണമെന്നും നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തിക്കുന്നതിന് അനുമതി വാങ്ങിയതിനു ശേഷം മാത്രമേ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് കടയുടമയില്‍ നിന്ന് രേഖാമൂലം എഴുതി വാങ്ങി.

റീ സൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലീന് വസ്തുക്കള്‍ക്ക് മാത്രമാണ് ഹരിത പെരുമാറ്റ ചട്ട പ്രകാരം പ്രചാരണത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും മലിനീകരണം നിയന്ത്രണ ബോര്‍ഡും അനുമതി നല്‍കിയിട്ടുള്ളത്. കൂടാതെ പേപ്പറുകളും 100 ശതമാനം കോട്ടണ്‍ തുണികളും പ്രചാരണത്തിന് ഉപയോഗിക്കാം. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പ്രിന്റിങ് യൂണിറ്റുകളില്‍ പരിശോധന നടത്തി വരികയാണ്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശനമായ പരിശോധന തുടരും.