/kalakaumudi/media/media_files/2025/02/21/qp4hcN0oNaycWFxP5mIl.jpg)
തൃശൂര്‍: ബംഗ്ലാദേശ് സ്വദേശികളെന്ന സംശയത്തില്‍ അന്തിക്കാട് മുറ്റിച്ചൂരില്‍ നിന്ന് മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുറ്റിച്ചൂര്‍ കടവില്‍ ആക്രിക്കടയില്‍ തൊഴില്‍ ചെയ്യുകയായിരുന്ന ബംഗ്ലാദേശികളെ തേടി പുലര്‍ച്ചെയാണ് പൊലീസ് എത്തുന്നത്. രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. ഓടിപ്പോയവര്‍ ഏതു ദേശക്കാരാണെന്ന് അറിവായിട്ടില്ല.
കസ്റ്റഡിയിലെടുത്തവര്‍ക്ക് കൈവശം മതിയായ രേഖകള്‍ ഇല്ല. ഇവര്‍ കൊല്‍ക്കത്ത സ്വദേശികളാണ് എന്നാണ് ചോദ്യം ചെയ്തപ്പോള്‍ പൊലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല.
ഇവരുടെ കൈവശം രേഖകളോ മറ്റൊന്നും തന്നെയില്ല. അന്തിക്കാട് പൊലീസ് ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.