18കാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി;

പെണ്‍കുട്ടിയോട് ഇഷ്ടംകൂടി പിന്നാലെ നടന്നിരുന്ന അഭിഷേക് പ്രണയം നിരസിച്ചതിലെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നാണ് സൂചന

author-image
Jayakrishnan R
New Update
RAPE MURDER



 


ഭോപാല്‍: പട്ടാപകല്‍ ആശുപത്രിക്കുള്ളില്‍ വെച്ച് യുവാവ് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ നരസിങ്പുരിലെ ഗവ. ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ 27നാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൊലപാതകം അരങ്ങേറിയത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ 18കാരി സന്ധ്യ ചൗധരിയാണ് ആളുകള്‍ നോക്കി നില്‍ക്കെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ അഭിഷേക് കൊസ്തിയെ പൊലീസ് പിടികൂടി.അതിക്രൂര കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പെണ്‍കുട്ടിയോട് ഇഷ്ടംകൂടി പിന്നാലെ നടന്നിരുന്ന അഭിഷേക് പ്രണയം നിരസിച്ചതിലെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നാണ് സൂചന. കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് യുവതിയെ ആശുപത്രിയിലെ എമര്‍ജെന്‍സി ഡിപാര്‍ട്ട്‌മെന്റിന് സമീപത്തുവെച്ച് യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലുണ്ടായിരുന്നവര്‍ നോക്കി നില്‍ക്കവെയാണ്  അതിക്രൂര കൊലപാതകം നടന്നത്.

ആശുപത്രിയിലുണ്ടായിരുന്നവരിലൊരാള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ ആളുകള്‍ നോക്കി നില്‍ക്കുന്നതും കാണാം.  ആശുപത്രിയിലെ ഡോക്ടറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് വിവരം. ആശുപത്രിയിലെ ഡോക്ടറുടെ മുറിയുടെ സമീപത്ത് വെച്ചാണ് സംഭവം. 

പെണ്‍കുട്ടിയുടെ കഴുത്തില്‍ പലതവണ കത്തികൊണ്ട് ആഴത്തിലുള്ള മുറിവുണ്ടാക്കിയശേഷം യുവാവ് അതേ കത്തികൊണ്ട് സ്വന്തം കഴുത്തിലും മുറിവേല്‍പിച്ചു. കത്തി ഉപയോഗിച്ച് യുവതിയുടെ നെഞ്ചിലും കഴുത്തിലും പലതവണ കുത്തി. ഇതിനുശേഷം കടന്നുകളയുകയായിരുന്നു. ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയ ബൈക്കിലാണ് പ്രതിയായ യുവാവ് രക്ഷപ്പെട്ടത്.

പെണ്‍കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിലുള്ള കൂട്ടുകാരിയുടെ സഹോദരന്റെ ഭാര്യയെ കാണാനാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. യുവതിക്ക് പിന്നാലെയെത്തിയ അഭിഷേക് ആദ്യം പെണ്‍കുട്ടിയുമായി സംസാരിച്ചു. ഇതിനുശേഷം അടിച്ച് നിലത്തിടുകയായിരുന്നു. തുടര്‍ന്നായിരുന്നു ക്രൂര കൊലപാതകം. സംഭവം നടക്കുമ്പോള്‍ ആശുപത്രിക്കുള്ളില്‍ സുരക്ഷാ ജീവനക്കാര്‍ ആരുമുണ്ടായിരുന്നില്ല.
സംഭവം അറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളെത്തുമ്പോഴും മൃതദേഹം സ്ഥലത്തുനിന്ന് മാറ്റിയിരുന്നില്ല. ആശുപത്രിയിലെ സുരക്ഷാ വീഴ്ചയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

ആശുപത്രിയിലെ സുരക്ഷാ വീഴ്ചയില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന അധികൃതരുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവശേഷം പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുകയായിരുന്നു. 

അന്വേഷണത്തിനൊടുവിലാണ് ഒളിവിലായിരുന്ന യുവാവിനെ പിടികൂടിയത്. പൊലീസ് കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രതിക്കെതിരായ നിര്‍ണായക തെളിവായെന്ന് പൊലീസ് അറിയിച്ചു.

 

Crime murder