/kalakaumudi/media/media_files/sDi2EW4KXFlPIi4ZRMX8.jpeg)
മുഹമ്മദ് മൊയ്ദീൻ
കൊച്ചി: എറണാകുളത്ത് വൻ മയക്ക് മരുന്നുവേട്ട. 1,600 കിലോ കഞ്ചാവുമായി രണ്ടുപേരെ എറണാകുളം എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികുടി.കാസർകോട് കാസർകോട് ബേടഡുക്ക സ്വദേശി തോർക്കുളം വീട്ടിൽ സഹദ് മുഹമ്മദ് മൊയ്ദീൻ( 21) മലപ്പുറം കടക്കശ്ശേരി സ്വദേശി അമ്മയത്ത് വീട്ടിൽ മുഹമ്മദ് ആഷിക്ക് (21) രണ്ടാം പ്രതിയായും കേസ് എടുത്തു.ഇന്നലെ രാത്രി എറണാകുളം കലൂർ കൃഷ്ണമേനോൻ റോഡിലെ എ.ജെ റെസിഡൻസി എന്ന ലോഡ്ജിൻ്റെ മൂന്നാം നിലയിലുള്ള 310 നമ്പർ റൂമിൽ നടത്തിയ പരിശോധനയിലാണ് എറണാകുളം എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി പ്രമോദിന്റെ നേതൃത്വത്തിൽ കഞ്ചാവുമായി യുവാക്കൾ പിടിയിലായത്.കാസർകോട് നിന്നും കഞ്ചാവ് കയറ്റി കൊണ്ടുവന്ന് കലൂർ, ഇടപ്പിള്ളി, പാലാരിവട്ടം ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും , തൊഴിലാളികൾക്കും വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് പ്രതികളെന്ന് എക്സൈസ് പറഞ്ഞു. ആറു മാസമായി മുറികൾ വാടകയ്ക്കെടുത്ത് താമസിച്ചാണ് കച്ചവടം വരുകയായിരുന്നു. ഇൻസ്പെക്ടർ പ്രമോദിനെ കൂടാതെ അസി.എക്സൈസ് ഇൻസ്പെക്ടർ രാജീവ്, പ്രിവൻ്റീവ് ഓഫീസർമാരായ ജീനിഷ് ,എം.എം അരുൺ കുമാർ,ബസന്ത് കുമാർ, മഹേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ നിഷ,സരിതാ റാണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.