ബിഹാറില്‍ നവവധുവിന്റെ മൃതദേഹം വീടിനു മുന്നില്‍ ഉപേക്ഷിച്ച നിലയില്‍

മൃതദേഹം എത്തിച്ച വാഹനം പൊലീസ് ഉദ്യോഗസ്ഥന്റേതാണെന്നു കണ്ടെത്തിയതും കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചു. ജനുവരി 16ന് രാവിലെയാണ് വീടിനു മുന്നില്‍ മകളുടെ മൃതദേഹം മാതാപിതാക്കള്‍ കാണുന്നത്.

author-image
Biju
New Update
death

പട്‌ന: ബിഹാറില്‍ നവവധുവിന്റെ മൃതദേഹം വീടിനു മുന്നില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി യുവതിയുടെ വീട്ടുകാര്‍. ജനുവരി 16ന് പുലര്‍ച്ചെ 12.30 ഓടെയാണ് സരിത എന്ന യുവതിയുടെ മൃതദേഹം മാതാപിതാക്കള്‍ താമസിക്കുന്ന വീടിനു മുന്നില്‍ ഉപേക്ഷിച്ചത്. ഒന്‍പതു മാസം മുന്‍പാണ് വൈശാലി ജില്ലയിലെ സത്യേന്ദ്ര കുമാര്‍ സരിതയെ വിവാഹം ചെയ്തത്.

അതേസമയം, മൃതദേഹം എത്തിച്ച വാഹനം പൊലീസ് ഉദ്യോഗസ്ഥന്റേതാണെന്നു കണ്ടെത്തിയതും കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചു. ജനുവരി 16ന് രാവിലെയാണ് വീടിനു മുന്നില്‍ മകളുടെ മൃതദേഹം മാതാപിതാക്കള്‍ കാണുന്നത്. വീടിനു പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിച്ചപ്പോഴാണ് മൃതദേഹം വാഹനത്തില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നത് കണ്ടത്. തുടര്‍ന്നു ഹരിഹര്‍ നാഥ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സന്തോഷ് രജക് എന്ന സബ് ഇന്‍സ്‌പെക്ടറുടെ വാഹനം പിടിച്ചെടുത്തു.

അതേസമയം യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി സരിതയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. വിവാഹത്തിനു ശേഷം എട്ടു ലക്ഷം രൂപ നല്‍കിയെന്നും എന്നാല്‍ മൂന്നുലക്ഷം കൂടി വേണമെന്ന് ആവശ്യപ്പെട്ട് സരിതയെ ഉപദ്രവിച്ചിരുന്നെന്നും കുടുംബം പറയുന്നു. സരിതയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.