ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു

ക്ഷേത്രോത്സവത്തിനിടെ സി പി എം- ബി ജെ പി സംഘട്ടനത്തിൽ നാല് സി പി എം പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. ഇതിന് തിരിച്ചടിയായാണ് ബി ജെ പി പ്രവര്‍ത്തകനെ വെട്ടിയതെന്നാണ് വിവരം 

author-image
Prana
New Update
to

തലശ്ശേരി: പാനൂർ പൊയിലൂരിൽ ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. തലക്ക് പരുക്കേറ്റ ഷൈജുവിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിച്ചത്. ക്ഷേത്രോത്സവത്തിനിടെ സി പി എം- ബി ജെ പി സംഘട്ടനത്തിൽ നാല് സി പി എം പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. ഇതിന് തിരിച്ചടിയായാണ് ബി ജെ പി പ്രവര്‍ത്തകനെ വെട്ടിയതെന്നാണ് വിവരം സി പി എം പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ബിജിത്ത് ലാല്‍, ഡി വൈ എഫ് ഐ പൊയിലൂര്‍ മേഖലാ പ്രസിഡന്റ് ടി പി സജീഷ് അടക്കമുള്ളവര്‍ക്കാണ് പരുക്കേറ്റത്. ഇവർ പാനൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

stab