ഡല്‍ഹിയില്‍ സ്യൂട്ട്‌കേസിനുള്ളില്‍ 9 വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ശനിയാഴ്ച രാത്രി പെണ്‍കുട്ടി ഒരു ബന്ധുവിനെ കാണാന്‍ പോയിരുന്നു. എന്നാല്‍, രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും അവള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല.

author-image
Sneha SB
New Update
DEATH IAMGE

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ നെഹ്റു വിഹാര്‍ പ്രദേശത്ത് 9 വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേഴ്‌സില്‍ കണ്ടെത്തി.
ശനിയാഴ്ചയാണ് സംഭവം നടന്നത്, പ്രാഥമിക പരിശോദനയില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്.ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ശനിയാഴ്ച രാത്രി പെണ്‍കുട്ടി ഒരു ബന്ധുവിനെ കാണാന്‍ പോയിരുന്നു. എന്നാല്‍, രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും അവള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് കുടുംബം തിരച്ചില്‍ ആരംഭിച്ചത്.പെണ്‍കുട്ടിയെ കണ്ടെത്തുമ്പോള്‍ ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല.കുട്ടിയുടെ പിതാവാണ് കുട്ടിയെ സ്യൂട്ടികേഴ്‌സിനുള്ളില്‍ കണ്ടെത്തിയത്.കുട്ടി അടുത്തുള്ള ഒരു ഫ്‌ലാറ്റിലേക്ക് പോയിട്ടുണ്ടെന്നെ ഓരാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്  പിതാവ് അവിടേക്ക് ചെല്ലുകയും കുട്ടിയെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു.

ഫ്‌ലാറ്റ് പൂട്ടിയിരിക്കുകയാണെന്നും താക്കോല്‍ സഹോദരന്റെ കൈവശമുണ്ടെന്നും കെട്ടിട ഉടമ പറഞ്ഞു. പെണ്‍കുട്ടി ഇതിനകം പോയിക്കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, നമുക്ക് വേണമെങ്കില്‍ പരിശോധിക്കാമെന്ന് അയാള്‍ പറയുകയും ഞങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ ഉടമ ഓടിപ്പോവുകയും ചെയ്‌തെന്ന് പിതാവ് പറഞ്ഞു.ക്രൈം ആന്‍ഡ് എഫ്എസ്എല്‍ സംഘങ്ങള്‍ നിലവില്‍ സ്ഥലം പരിശോധിക്കുന്നുണ്ട്. പ്രതിയെ തിരിച്ചറിയാന്‍ അയല്‍പക്കത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.ഭാരതീയ ന്യായ സംഹിതയിലെ  െപോക്‌സോ ആക്ട് 6 എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനും ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

pocso act rape murder