/kalakaumudi/media/media_files/2024/12/10/02IBK5R15et5hwtAeth5.jpg)
തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഹീന(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം 14-നാണ് ഷെഹീന മണ്ണന്തലയില്‍ താമസത്തിന് എത്തിയത്. ചികിത്സയുടെ ഭാഗമായി വാടയ്‌ക്കെടുത്ത അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം. മാതാപിതാക്കളാണ് ഷെഹീനയെ കട്ടിലിന് താഴെ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത് . സംശയം തോന്നിയ ഇവര്‍ മണ്ണന്തല പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഷംസാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖും അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നു. രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഷെഹീനയുടെ ശരീരത്തില്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റ പാടുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ആക്രമണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരികയാണ്.