ലക്നൗ : കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു യുവതിയെ ബലമായി എച്ച് ഐവി കുത്തി വച്ച് കൊല്ലാൻ ശ്രമിച്ചെന്നു ആരോപണം. 24 ലക്ഷം രൂപയും എസ് യുവി കാറും ആവശ്യപ്പെട്ടെന്നാണ് പെൺകുട്ടിയുടെ പിതാവ് പറയുന്നത്. വിവാഹത്തിന് 15ലക്ഷം രൂപയും ഒരു കാറും സ്ത്രീധനമായി വരന് നൽകിയിരുന്നു.
എന്നാൽ കുടുതൽ തുകയും കാറും ആവശ്യപ്പെട്ടപ്പോൾ നല്കാൻ കഴിയില്ലെന്ന് പിതാവ് പറഞ്ഞു. ഇതിനെ തുടർന്ന് ഭർതൃവീട്ടുകാർ പെൺകുട്ടിയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടിരുന്നു. ഹരിദ്വാറിലെ ജസ്വാവാല പഞ്ചായത്ത് അധികൃതർ ഇടപെട്ടു പെൺകുട്ടിയെ വീണ്ടും പെൺകുട്ടിയെ വീട്ടിൽ നിൽക്കാൻ അനുവദിച്ചു.
എന്നാൽ ശാരീരികമായും മാനസികമായും വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. എച്ച്ഐവി ബാധിതൻ ഉപയോഗിച്ച സിറിഞ്ച് കുത്തിവച്ചു യുവതിയെ കൊല്ലാൻ ഭർതൃവീട്ടുകാർ ഗൂഢാലോചന നടത്തിയതായും പിതാവ് പറയുന്നു. യുവതിയുടെ ആരോഗ്യം മോശമായപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്നുള്ള വൈദ്യ പരിശോധനയിൽ പെൺകുട്ടി എച്ച് ഐവി ബാധയാണെന്ന് കണ്ടെത്തി. ഭർത്താവിനെ വൈദ്യ പരിശോധന നടത്തിയപ്പോൾ നെഗറ്റീവ് ആണെന്ന് കണ്ടെത്തി. പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നു കുടുംബം പറയുന്നു.
ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി മകൾ സോനാലിന്റെ വിവാഹം 2023 ഫെബ്രുവരി 15നാണ് വിവാഹം നടന്നത്. പൊലീസ് പരാതിയിൽ നടപടി എടുക്കാത്തതിനാൽ കോടതി മുഖനെയാണ് നടപടി ഉണ്ടായിരുന്നത്. ഉത്തർപ്രദേശിലെ ഗംഗോ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം.
കോടതി ഉത്തരവിനെ തുടർന്നു കേസ് രജിസ്റ്റർ ചെയ്തെന്നു പൊലീസ് പറഞ്ഞു. ഉത്തരവു പ്രകാരം അഭിഷേകിനെതിരെയും മാതാപിതാക്കൾ അടക്കമുള്ള മറ്റു കുടുംബാംഗങ്ങൾക്കെതിരെയും ഗംഗോ കോട്‌വാലി പൊലീസ് കേസെടുക്കുകയായിരുന്നു. സ്ത്രീധന പീഡനം, ആക്രമണം,കൊലപാതക ശ്രമം എന്നീ വകുപ്പുകൾ ആണ് ഭർത്താവിന്റെയും കുടുംബത്തിന് മേൽ ചാർജ് ചെയ്തിരിക്കുന്നത്.