ബിഎസ്പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കൊല്ലപ്പെട്ട നിലയിൽ

ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ.ആംസ്‌ട്രോങിനെ ചെന്നൈയിലെ വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

author-image
anumol ps
New Update
d

പ്രതീകാത്മക ചിത്രം 



ചെന്നൈ: മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടി തമിഴ്നാട് ഘടകം സംസ്ഥാന അധ്യക്ഷനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ.ആംസ്‌ട്രോങിനെ ചെന്നൈയിലെ വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആറം​ഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

bsp tamilnadu president