വയനാട്ടില്‍ കെട്ടിടത്തിന് മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

കമ്പളക്കാട് ഒന്നാം മൈല്‍ റോഡിലെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹത്തില്‍ രണ്ടുകാലും വയര്‍ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണുള്ളത്.

author-image
Biju
New Update
wayanad

കല്‍പ്പറ്റ: വയനാട് കമ്പളക്കാട് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയുടെതാണെന്നാണ് സംശയിക്കുന്നത്. 

കമ്പളക്കാട് ഒന്നാം മൈല്‍ റോഡിലെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹത്തില്‍ രണ്ടുകാലും വയര്‍ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണുള്ളത്.

പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും ബാഗും മദ്യക്കുപ്പിയും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ആത്മഹത്യയാണെന്ന് സംശയിക്കുന്നത്. കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തും.