ബസിടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം

നൂപുര്‍ മണിയാര്‍ (27) എന്ന യുവതിയാണ് മരിച്ചത്. അപകടത്തില്‍ 9 പേര്‍ പരുക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ മുംബൈ കെഇഎം ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

author-image
Athira Kalarikkal
New Update
representational image 2

Representational Image

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ : മദ്യലഹരിയില്‍ യാത്രക്കാരന്‍ സ്റ്റിയറിങ് പിടിച്ചുതിരിച്ചതിനെ തുടര്‍ന്ന് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം. നൂപുര്‍ മണിയാര്‍ (27) എന്ന യുവതിയാണ് മരിച്ചത്. അപകടത്തില്‍ 9 പേര്‍ പരുക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ മുംബൈ കെഇഎം ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

പ്രതി ദത്താ ഷിന്‍ഡെയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ലാല്‍ബാഗ് മേഖലയിലാണ് അപകടമുണ്ടായത്. ഡ്രൈവറുമായി തര്‍ക്കിച്ച യാത്രക്കാരന്‍ അപ്രതീക്ഷിതമായി സ്റ്റിയറിങ്ങില്‍ പിടിച്ചുതിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം കാറിലും ബൈക്കിലും ഇടിച്ചാണ് നിന്നത്.

mumbai bus accident