/kalakaumudi/media/media_files/2025/07/31/bus-conductor-knr-2025-07-31-11-06-47.jpg)
കണ്ണൂര്‍ : തലശ്ശേരി പെരിങ്ങത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അക്രമിച്ച സംഘത്തിലെ ഒരാളെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. വളയം വാണിമേല്‍ സ്വദേശി സൂരജ് ആണ് പിടിയിലായത്. പാസിനെ ചൊല്ലി വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്നും ഇറക്കിവിട്ടെന്നാരോപിച്ചായിരുന്നു തര്‍ക്കം. തുടര്‍ന്ന് ബസിലെത്തിയ ഏഴംഗ അക്രമി സംഘമാണ് ബസ് കണ്ടക്ടറെ ക്രൂരമായി മര്‍ദിച്ചത്.പ്രതികള്‍ കാറില്‍ പിന്തുടര്‍ന്നെത്തിയാണ് ബസില്‍ കയറിയത്. തുടര്‍ന്ന് ഇടിവളയും വാഹനത്തിന്റെ താക്കോലും ഉപയോഗിച്ച് തലയ്ക്കും മൂക്കിനും ഇടിച്ചു. ബസ്സിലെ യാത്രക്കാര്‍ പറഞ്ഞിട്ടും അക്രമികള്‍ വെറുതെ വിട്ടില്ല. പ്രതികള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വിഷ്ണു വ്യക്തമാക്കി.
അതേസമയം വിദ്യാര്‍ഥിനിയും സുഹൃത്തുക്കളും ബസ്സില്‍ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളും ബസ് ജീവനക്കാര്‍ പുറത്ത് വിട്ടു. കഴിഞ്ഞ 29 ആം തീയതിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്നും ഇറക്കിവിട്ടെന്നാരോപിച്ച്, വിദ്യാര്‍ത്ഥിനിയുടെ ഭര്‍ത്താവും സുഹൃത്തുക്കളുമാണ് കണ്ടക്ടറെ മര്‍ദിച്ചത്. കണ്ടക്ടറുടെ പരാതിയില്‍ ചൊക്ലി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് ഇന്ന് ഒരാള്‍ പിടിയിലായത്.