വയനാട്ടിൽ കഞ്ചാവ് മിഠായി : ഓൺലൈൻ വഴി വാങ്ങി കുട്ടികൾക്കിടയിൽ വിതരണം 2 വിദ്യാർത്ഥികൾ പിടിയിൽ

ഓൺലൈൻ വഴിയാണ് കഞ്ചാവ് മിഠായികളുടെ വ്യാപാരം. വിദ്യാര്‍ത്ഥികൾ കൂടി നില്‍ക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണു കഞ്ചാവ് മിഠായി കണ്ടെടുത്തത്.

author-image
Rajesh T L
New Update
456

സുൽത്താൻ ബത്തേരി : കോളജ് വിദ്യാർത്ഥികളിൽ നിന്നു കഞ്ചാവ് മിഠായി പിടികൂടി പൊലീസ്. 2 വിദ്യാർത്ഥികളിൽ നിന്നാണ് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടിയത്. ഓൺലൈൻ വഴിയാണ് കഞ്ചാവ് മിഠായികളുടെ വ്യാപാരം. വിദ്യാര്‍ത്ഥികൾ കൂടി നില്‍ക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണു കഞ്ചാവ് മിഠായി കണ്ടെടുത്തത്.

ഇതേ കോളെജിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് വിൽപ്പന നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഓൺലൈൻ ട്രേഡിങ് ആപ്പ് വഴിയാണ് മിഠായി വാങ്ങിയതെന്ന് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകി. മൂന്നു മാസമായി  മിഠായി ഓൺലൈൻ വഴി വാങ്ങി വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതായാണ് ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി പറഞ്ഞ‌ത്.

സമൂഹമാധ്യമം വഴി മിഠായിയെ കുറിച്ച് അറിഞ്ഞ വിദ്യാർത്ഥി പിന്നീട് ഓൺലൈൻ വഴി വാങ്ങി 30 രൂപയ്ക്കു വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർത്ഥികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.

drug wayanad Drug Case Drug hunt