സലാല: ഒമാനില്‍ കാറപകടത്തില്‍ മലയാളി ബാലിക മരിച്ചു. ഒമാനിലെ നിസ്വയില്‍ താമസിക്കുന്ന കണ്ണൂര്‍ മട്ടന്നൂര്‍കീച്ചേരി സ്വദേശി നവാസിന്റെയും റസിയയുടെയും മകള്‍ ജസാ ഹൈറിന്‍ (5) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആദമിന് സമീപത്ത് വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.
സലാലയില്‍ പോയി തിരികെ വരുമ്പോള്‍ ആദത്തിനടുത്ത് ശക്തമായ പൊടിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ മറിയുകയായിരുന്നു.അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്നു പുറത്തേക്ക് തെറിച്ച് വീണതിനെത്തുടര്‍ന്നാണ് ജസാ ഹൈറിന്‍ മരിച്ചത്.
തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നാട്ടിലേക്ക് കൊണ്ടുവന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.