കൊല്ലത്ത് സംഘര്‍ഷത്തിനിടെ വടിവാള്‍ വീശി; കാര്‍ കത്തിച്ച് യുവാക്കള്‍ ഓടി

ഒരുമിച്ചു കാറിലെത്തിയ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും പരസ്പരം വടിവാള്‍ എടുത്തു വീശുകയുമായിരുന്നു. ഇതിനിടെയാണ് സംഘത്തിലുണ്ടായിരുന്ന ഒരു യുവാവ് കാറിന് തീയിട്ടത്.

author-image
Biju
New Update
CAR

കൊല്ലം: യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കാറിന് തീയിട്ടു. കൊല്ലം പൂതക്കുളം ഇടയാടിയില്‍ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഒരുമിച്ചു കാറിലെത്തിയ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും പരസ്പരം വടിവാള്‍ എടുത്തു വീശുകയുമായിരുന്നു. ഇതിനിടെയാണ് സംഘത്തിലുണ്ടായിരുന്ന ഒരു യുവാവ് കാറിന് തീയിട്ടത്.

ഇതോടെ ഇവര്‍ പല വഴിക്ക് ഓടിപ്പോയി. കാറില്‍ നാല് യുവാക്കള്‍ ഉണ്ടായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. മുന്‍പ് പ്രദേശത്ത് ഇവരെ കണ്ടിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കെഎല്‍ 5 എച്ച് 6490 ചുവപ്പ് മാരുതി കാറാണ് കത്തിയത്. അഗ്‌നിരക്ഷാ സേന എത്തിയാണ് തീക്കെടുത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

kollam case