Representational Image
കാസര്‍കോട് : ബേത്തൂര്‍പ്പാറയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരിയും ഭാര്യയും മരിച്ചു. ബന്തടുക്ക സ്വദേശി കെ.കെ.കൃഷ്ണന്‍ (71) ഭാര്യ ചിത്രകല (57) എന്നിവരാണ് മരിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റാണ് മരണപ്പെട്ട കൃഷ്ണന്‍.
ബോവിക്കാനം കുറ്റിക്കോല്‍ റോഡില്‍ കുന്നുമ്മല്‍ കയറ്റത്തില്‍ ഞായറാഴ്ച രാവിലെ 7.45 ഓടെയാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്നും വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.