ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ സ്‌കൂളിലെ രണ്ട് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ കെയര്‍ടേക്കര്‍ അറസ്റ്റില്‍.കുട്ടികളുടെ അമ്മയുടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 29 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു .സ്‌കൂളിലെ കെയര്‍ടേക്കര്‍ തന്റെ കുട്ടികളെ മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് അമ്മ പരാതിയില്‍ ആരോപിച്ചതായി പോലീസ് പറഞ്ഞു.ഇതേത്തുടര്‍ന്ന്, ബിഎന്‍എസ്, പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.ഉടന്‍ തന്നെ നടപടി സ്വീകരിച്ച പോലീസ് കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും കേസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു.
ഡെറാഡൂണിലെ സ്‌കൂളില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; ഒരാള്‍ അറസ്റ്റില്‍
കുട്ടികളുടെ അമ്മയുടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 29 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു
New Update